വനിതാ യൂറോ സ്വന്തമാക്കി ഇംഗ്ലണ്ട്
വനിതാ യൂറോ സ്വന്തമാക്കി ഇംഗ്ലണ്ട്
കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പ് കപ്പിനും ചുണ്ടിനുമിടയിലാണ് ഇംഗ്ലണ്ട് പുരുഷ ടീമിന് നഷ്ടമായത്. അന്ന് ഇറ്റലിയോട് ആദ്യം ലീഡ് നേടിയിട്ടും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ട് കീഴടങ്ങുകയായിരുന്നു. എന്നാൽ വനിതാ ടീം യൂറോ ഇംഗ്ലീഷ് മണ്ണിൽ എത്തിച്ചിരിക്കുകയാണ്.
ഇന്നലെ നടന്ന ഫൈനലിൽ ജർമനിയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികൾ.ഒന്നിനെതിരെ രണ്ട് ഗോൾകളുക്കാണ് ജർമൻ വനിതകൾ ഇംഗ്ലണ്ടിനോട് കീഴടങ്ങിയത്. ഇംഗ്ലണ്ടാണ് ആദ്യം ലീഡ് എടുത്തത്.
62 ആം മിനുറ്റിൽ ടൂനെയിലൂടെ ലീഡ് എടുത്ത ഇംഗ്ലണ്ടിനെ 79 മിനുറ്റിൽ മാഗലിലൂടെ ജർമ്മനി ഒപ്പമെത്തി.നിശ്ചിത സമയത്തും ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമായിരുന്നു.ഒടുവിൽ 110 മിനുറ്റിൽ കെല്ലി ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും സ്വന്തമാക്കി.
വനിതാ ഫുട്ബോൾ ചരിത്രത്തിൽ ഇത് ആദ്യമായിയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് സ്വന്തമാക്കുന്നത്. കൂടുതൽ ഫുട്ബോൾ വാർത്തകൾക്ക് വേണ്ടി "Xtremedesportes" ന്നേ പിന്തുടരുക.
Our Whatsapp Group